ad
Deshabhimani

print edition വയോജനകേന്ദ്രങ്ങൾ; അംഗീകാരമില്ലാത്തവർക്കെതിരെ 
കർശന നടപടി: വയോജന കമീഷൻ ചെയർമാൻ

old age care
വെബ് ഡെസ്ക്

Published on Jun 14, 2026, 12:34 AM | 1 min read

പുനലൂർ: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത വയോജനകേന്ദ്രങ്ങൾക്കും അഭയകേന്ദ്രങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് അധികൃതർക്ക് നിർദേശം നൽകിയതായി വയോജന കമീഷൻ ചെയർമാൻ കെ സോമപ്രസാദ് പറഞ്ഞു. അന്തേവാസികൾ പീഡനത്തിനിരയായ തെന്മലയിലെ പുനർജനി അഭയകേന്ദ്രം സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിയമപ്രകാരമുള്ള നടപടികളൊന്നും പാലിക്കാതെയാണ് 2018 മുതൽ സ്ഥാപനം പ്രവർത്തിച്ചത്. പീഡനത്തിന് വിധേയരായ അന്തേവാസികൾ സാമ്പത്തിക ചൂഷണത്തിനും ഇരയായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കും. പൊലീസിനോടും പഞ്ചായത്ത് അധികാരികളോടും ആരോഗ്യവകുപ്പിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കമീഷൻ അംഗം കെ എൻ കെ നമ്പൂതിരിയും ഒപ്പമുണ്ടായി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home