ad
Deshabhimani

ലോറി ഡ്രെെവർക്ക് നേരെ തെരുവ് നായകളുടെ ആക്രമണം;മുഖത്തടക്കം ​ഗുരുതര പരിക്ക്

dog attack
വെബ് ഡെസ്ക്

Published on Feb 10, 2026, 05:00 PM | 1 min read

കൊച്ചി: എറണാകുളം എരൂരിൽ ലോറി ഡ്രെെവർക്ക് നേരെ തെരുവ് നായ ആക്രമണം.അടിമാലി സ്വദേശിയായ പോൾസൺ എന്നയാൾക്ക് നേരെയാണ് തെരുവ് നായ ആക്രമണം ഉണ്ടായിരിക്കുന്നത്. അടിമാലിയിൽനിന്നും പന്തൽപണിക്കുള്ള സാധനങ്ങളുമായി എരൂരിലെത്തി അവിടെ വെയർഹൗസിനടുത്ത് ലോറി പാർക്ക് ചെയ്തപ്പോഴായിരുന്നു സംഭവം.


ലോറിയിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രെെവർ ലോറിക്കടയിൽ നായ്ക്കൾ കിടന്ന് കുരക്കുന്നത് കണ്ട് അവയെ ഓടിക്കാനായെത്തിയപ്പോഴാണ് ആക്രമിച്ചത്. ആറ് നായകൾ ഒന്നിച്ച് ആക്രമിക്കുകയായിരുന്നു. മുഖത്തും കെെയ്യിലുമടക്കം പോൾസണിന്റെ ശരീരം മുഴുവൻ ആക്രമിച്ചു. തുടർന്ന് തിരിച്ചോടിയ ഡ്രെെവറെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.


പിന്നീട് അടിമാലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി അതീവ ​ഗുരുതരമായ മുറിവാണ് ഡ്രെെവർക്കുണ്ടായിരിക്കുന്നത്



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home