സംഘര്‍ഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ നാളെ കൊച്ചിയിലെത്തും

തിരുവനന്തപുരം: വിമാനങ്ങൾ വഴിതിരിച്ചുവിട്ടതിനെത്തുടർന്ന് പാകിസ്ഥാനിലെ കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി യാത്രക്കാർ നാളെ (മാർച്ച് 3) കൊച്ചിയിലെത്തും. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് യാത്രക്കാരുടെ മടക്കയാത്ര സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
കറാച്ചിയിൽ കുടുങ്ങിയ യാത്രക്കാർ ഇന്ന് (മാർച്ച് 02) ഉച്ചയോടെ വിമാനമാർഗം ശ്രീലങ്കയിലെ കൊളംബോയിലെത്തിയിട്ടുണ്ട്. അവിടെനിന്ന് മാർച്ച് 03-ന് പുലർച്ചെ 12.30-നുള്ള ശ്രീലങ്കൻ എയർവേയ്‌സ് വിമാനത്തിൽ ഇവർ ഡൽഹിയിലേക്ക് തിരിക്കും. തുടർന്ന് മാർച്ച് 03-ന് പുലർച്ചെയുള്ള എയർ ഇന്ത്യ വിമാനത്തിലായിരിക്കും ഇവർ കൊച്ചിയിൽ എത്തുക. യാത്രക്കാരുടെ സുരക്ഷയും മടക്കയാത്രയും ഉറപ്പാക്കാൻ നോർക്കയുടെ നേതൃത്വത്തിൽ നിരന്തരമായ ഏകോപനം നടക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.










0 comments