'ആറന്മുള മണ്ഡലം ചുമതലയിൽ നിന്നും ആരെയും നീക്കിയിട്ടില്ല; വ്യാജ പ്രചരണത്തിൽ നിന്ന് പിന്മാറണം'

ഓമല്ലൂർ ശങ്കരൻ
പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലയിൽ നിന്നും തന്നെ നീക്കിയിട്ടില്ലെന്നും വ്യാജ പ്രചരണങ്ങളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണമെന്നും സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരൻ പറഞ്ഞു.
'വാർത്ത എങ്ങനെ വന്നു എന്ന് അറിയില്ല. ആറന്മുള മണ്ഡലത്തിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ചുതലക്കാരൻ ഞാൻ തന്നെയാണ്. സ്ഥാനാർഥി വീണാ ജോർജിന്റെ ചീഫ് ഇലക്ഷൻ ഏജന്റും ഞാനാണ്'- ഓമല്ലൂർ ശങ്കരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ മേഖലയ്‌ക്ക് മാറ്റത്തിന്റെ മുഖം നൽകിയ മന്ത്രി, വീണ്ടും തങ്ങളുടെ പ്രതിനിധിയാകണമെന്ന് ആറന്മുള ഉറച്ചതിന് പിന്നാലെയാണ് വ്യാജപ്രചാരണങ്ങളുമായി മാധ്യമങ്ങളടക്കം രംഗത്തെതിയത്. വലതുപക്ഷത്തിന് വലിയ സ്വാധീനമുണ്ടായിരുന്ന മണ്ഡലമാണ് 2016ൽ വീണാ ജോർജിലൂടെ എൽഡിഎഫ് പിടിച്ചെടുത്തത്. 2016ൽ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വീണാ ജോർജിന്റെ ആദ്യ വിജയം. 2021ൽ അത് 19003 ആയി വർധിച്ചു.










0 comments