ad
Deshabhimani

print edition സ്‌ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്ന് തുടക്കം ; ആദ്യഘട്ടത്തിൽ 
10.59 ലക്ഷം പേർക്ക്‌

sthreesuraksha scheme
വെബ് ഡെസ്ക്

Published on Feb 11, 2026, 01:31 AM | 1 min read


തിരുവനന്തപുരം

സാമൂഹ്യ സുരക്ഷാ പെൻഷൻ വലയത്തിന് പുറത്തായിപ്പോയ നിർധന സ്‌ത്രീകൾക്കും ട്രാൻസ്‌ജെൻഡർ സ്‌ത്രീകൾക്കും സ്‌നേഹസ്‌പർശമാകുന്ന മുഖ്യമന്ത്രിയുടെ സ്‌ത്രീസുരക്ഷാ പദ്ധതിക്ക് ബുധനാഴ്‌ച തുടക്കം. 35നും 60നുമിടയിൽ പ്രായമുള്ള 31.34 ലക്ഷം പേർക്ക്‌ പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന മാതൃകാപദ്ധതി പകൽ 11.30ന്‌ തിരുവനന്തപുരം മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ആദ്യഘട്ടത്തിൽ 10,58,752 പേരുടെ അക്ക‍ൗണ്ടിൽ തുകയെത്തും. ഇതിനായി 105.87 കോടി രൂപ സർക്കാർ അനുവദിച്ചു. 15,88,267 അപേക്ഷയാണ്‌ ലഭിച്ചത്‌.


സ്‌ത്രീ സുരക്ഷാ പദ്ധതിയും യുവജനങ്ങൾക്ക്‌ തൊഴിൽ അന്വേഷണത്തിന്‌ സഹായകരമാകുന്ന കണക്‌ട്‌ ടു വർക്ക്‌ സ്‌കോളർഷിപ്പും ഒക്‌ടോബർ 29നാണ്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌. പ്രഖ്യാപനത്തിൽ ഒതുങ്ങുമെന്നും ട്രഷറിയിൽ പണമില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. കണക്‌ട്‌ ടു വർക്ക്‌ സ്‌കോളർഷിപ്പ്‌ ജനുവരി 20ന്‌ നിലവിൽ വരികയും ആദ്യഘട്ടമായി പതിനായിരം പേരുടെ അക്ക‍ൗണ്ടിലേക്ക്‌ 1000രൂപ വീതം എത്തുകയുംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home