print edition സ്ത്രീ സുരക്ഷാ പദ്ധതി : രണ്ടാഴ്‌ച 10 ലക്ഷം അപേക്ഷ

തിരുവനന്തപുരം
സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച ‘സ്ത്രീ സുരക്ഷാ’ പദ്ധതിയിലെ അപേക്ഷകളുടെ എണ്ണം രണ്ടാഴ്‌ചകൊണ്ട് 10 ലക്ഷം പിന്നിട്ടു. ഡിസംബർ 22 മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. ഇതുവരെ 10,00,581 അപേക്ഷകൾ ലഭിച്ചു.
മറ്റ് ക്ഷേമ പെൻഷൻ പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്ത 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമായുള്ള പദ്ധതിയാണിത്. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്നവരാകണം. ഗുണഭോക്താക്കൾക്ക് പ്രതിമാസം 1000 രൂപയാണ് ലഭ്യമാക്കുക.
അപേക്ഷിക്കേണ്ടത് എങ്ങനെ
തദ്ദേശ ഭരണ വകുപ്പിന്റെ കെ-സ്മാർട്ട് വെബ്സൈറ്റ് വഴി തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ നൽകേണ്ടത്. വെബ്സൈറ്റ്: ksmart.lsgkerala.gov.in
ആവശ്യമുള്ള രേഖകൾ
-പ്രായം തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ്/ സ്കൂൾ സർട്ടിഫിക്കറ്റ്/ ലൈസൻസ്/ പാസ്പോർട്ട്/ മെഡിക്കൽ സർട്ടിഫിക്കറ്റ്)
•ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (ഐഎഫ്‌എസ്‌സി കോഡ് സഹിതം)
•ആധാർ കാർഡ്
•സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന










0 comments