യുഡിഎഫിലേക്ക് ഇല്ല; ചർച്ചകൾക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് സ്റ്റീഫൻ ജോർജ്

സ്റ്റീഫൻ ജോർജ്
കോട്ടയം: മുന്നണിമാറ്റ ചർച്ചകൾ പാടേതള്ളി കേരള കോൺഗ്രസ് (എം). യുഡിഎഫിലേക്ക് പോകുമെന്ന ചർച്ചകൾക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയമുണ്ടായാൽ മുന്നണി വിടുന്ന രീതി പാർടിക്കില്ല. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷ മുന്നണിയിലേക്ക് കേരള കോൺഗ്രസ് വന്നതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ വിജയമുണ്ടായി. കേരള കോൺഗ്രസിന്റെ സാന്നിധ്യവും അടിത്തറയും യുഡിഎഫ് നേതാക്കൾക്ക് അപ്പോഴാണ് ബോധ്യപ്പെട്ടത്. അതിനുശേഷം പലതവണയായി കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും നേതാക്കൾ കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിക്കാറുണ്ടെന്നും, ഇപ്പോഴത്തെ ചർച്ചകൾ അതിന്റെ തുടർച്ച മാത്രമാണെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.










0 comments