ad
Deshabhimani

print edition ഹരിതകർമസേനയ്‌ക്ക് ഏകീകൃത യൂണിഫോം

Haritha Karma Sena uniform inauguration

നഗരസഭ ഹരിതകർമസേന അംഗങ്ങൾക്കുള്ള ഏകീകൃത യൂണിഫോം വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം 
മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Mar 12, 2026, 01:42 AM | 1 min read

ഷൊർണൂർ: നഗരസഭ ഹരിതകർമ സേന അംഗങ്ങൾക്കുള്ള ഏകീകൃത യൂണിഫോം വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. പി പി കൃഷ്‌ണൻ സ്‌മാരക ടൗൺഹാളിൽ പി മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനായി. ഡബ്ല്യുഎച്ച്ഒയുടെ വയോജന സൗഹൃദ ഗ്രൂപ്പിൽ സൗത്ത് ഏഷ്യയിൽ ആദ്യമായി അംഗത്വം ലഭിച്ച ആദ്യ നഗരസഭയായ ഷൊർണൂരിന്റെ ലോഗോ മന്ത്രി പ്രകാശിപ്പിച്ചു.


മഹാത്മ അയ്യൻകാളി പുരസ്‌കാരം ഒന്നാം സ്ഥാനത്തിന് ഷൊർണൂർ നഗരസഭയെ പ്രാപ്‌തമാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കലും എസ്‍സി വിഭാഗം കുട്ടികൾക്ക് ലാപ്ടോപ് വിതരണവും നടന്നു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. പി നിർമല, നഗരസഭാ വൈസ് ചെയർമാൻ വി കെ അനുരാജ്, ഇമ്പാക്ട് മാനേജിങ് ഡയറക്ടറും കില ഡയറക്ടറുമായ എ നിസാമുദ്ദീൻ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, സി കെ സൗമ്യ, വി സി സിന്ധു, സി സന്ധ്യ, സി രവീന്ദ്രൻ, സിനി മനോജ്‌, ഇ എ ഗീത, എം നാരായണൻ, പി ഉണ്ണികൃഷ്ണൻ, പി എം ഷെഫീക്ക്, ജി വരുൺ, വിജയപ്രകാശ് ശങ്കർ, പി എസ് രാജേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home