സംസ്ഥാന ജിഎസ്‌ടി വരുമാനത്തിൽ വർധന

തിരുവനന്തപുരം : ഇൗ സാമ്പത്തികവർഷം ആഗസ്‌ത് വരെ ജിഎസ്‌ടിയിൽനിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ കണക്ക് കേന്ദ്ര ജിഎസ്‌ടി വകുപ്പ് പുറത്തുവിട്ടു. 3268 കോടിയാണ് ഇൗ മാസത്തെ വരവ്. എന്നാൽ ഇൗ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിലിലെ 3502 കോടിയിലേക്ക് എത്തിയില്ല. കഴിഞ്ഞവർഷം ഏപ്രിലിൽ 2253 കോടിയായിരുന്നു ജിഎസ്‌ടി വഴിയുള്ള വരുമാനം. ഇൗ വർഷം ഏപ്രിലിൽ 3502 കോടിയായി ഉയരുകയായിരുന്നു. 55 ശതമാനത്തിന്റെ വർധനയാണുണ്ടായത്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലും ഇതിന്റെ ക്രമാനുഗതമായ വളർച്ച പ്രകടമാണ്. നികുതി പിരിക്കുന്നതിലെ മുൻ സർക്കാരിന്റെ കാര്യക്ഷമമായ ഇടപടലാണ് ഇൗ വർധനയിലേക്ക് എത്തിച്ചത്. ആഗസ്‌തിലെ ജിഎസ്‌ടി വരുമാനം 3268 കോടിയാണ്. കഴിഞ്ഞവർഷം ആഗസ്‌തിൽ 2803 കോടിയായിരുന്നു.









0 comments