Deshabhimani

ബാലാവകാശ കമ്മീഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനതല കൂടിയാലോചനാ യോഗം നടത്തി

balavakasha commission
വെബ് ഡെസ്ക്

Published on Oct 09, 2026, 05:47 PM | 1 min read

തിരുവനന്തപുരം: ലൈംഗിക ചൂഷണം നേരിട്ട കുട്ടികളെ സംരക്ഷിക്കുന്ന ഹോമുകളിലെ സൂപ്രണ്ടുമാർ, കൗൺസലർമാർ എന്നിവരുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കൂടിയാലോചനാ യോഗം നടത്തി. തിരുവനന്തപുരം കെ ടി ഡി സി ഗ്രാൻ്റ് ചൈത്രം ഹോട്ടലിൽ നടന്ന സംസ്ഥാനതല പരിപാടി കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് ഉദ്ഘാടനം ചെയ്തു.


കമ്മീഷനംഗം ടി സി ജലജ മോൾ അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗം കെ കെ ഷാജു സ്വാഗതം പറഞ്ഞു. കമ്മീഷൻ അംഗങ്ങളായ ബി മോഹൻ കുമാർ, ഡോ എഫ് വിൽസൺ, പി ഷാജേഷ് ഭാസ്കർ, പബ്ലിക് റിലേഷൻസ് ഓഫീസർ എ സി അഭിലാഷ് എന്നിവർ സംസാരിച്ചു.


വിവിധ വിഷയങ്ങളിൽ എസ് ജെ പി യു സംസ്ഥാന അഡീഷണൽ നോഡൽ ഓഫീറും പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലുമായ കെ മുഹമ്മദ് ഷാഫി, വനിതാ ശിശു വികസന വകുപ്പ് ഐ സി പി എസ് പ്രോഗ്രാം മാനേജർ കെ കൃഷ്ണമൂർത്തി, വി ആർ സി കോ -ഓർഡിനേറ്റർ പാർവതി മേനോൻ, നിർഭയ സെൽ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ ശ്രീല മേനോൻ തുടങ്ങിയവർ സംസാരിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home