യുവതിയെ കാമുകൻ കൊന്നു, അതേ കത്തിയുപയോഗിച്ച് കാമുകനെ ഭർത്താവ് കൊന്നു


സ്വന്തം ലേഖകൻ
Published on Oct 19, 2025, 07:14 PM | 1 min read
ന്യൂഡൽഹി: ശനിയാഴ്‌ച രാത്രി ഡൽഹി പഹാഡ് ഗഞ്ചിനടുത്തുവച്ച് ഗർഭിണിയായ യുവതിയെ മുന്‍ കാമുകൻ കുത്തിക്കൊന്നു. ഉടനടി അതേസ്ഥലത്ത് വച്ച് യുവതിയുടെ ഭർത്താവ് അക്രമിയെയും കുത്തിക്കൊന്നു. ദമ്പതികളായ ശാലിനി (22), ആകാശ് (23) എന്നിവരെ കത്തിയുമായി യുവതിയുടെ മുൻ ലിവ് ഇൻ പങ്കാളിയായ ആശു എന്ന ശൈലേന്ദ്ര ആക്രമിക്കുകയായിരുന്നു.
ഭർത്താവിനെയാണ് ആദ്യം കത്തിയുപയോഗിച്ച് കാമുകൻ ആക്രമിക്കാൻ ശ്രമിച്ചത്. ഭർത്താവ് ഒഴിഞ്ഞുമാറിയതിനെ തുടർന്ന് യുവതിയെ കുത്തുകയായിരുന്നു. യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുത്തേറ്റെങ്കിലും ഭർത്താവ് യുവാവിനെ കീഴ്‌പ്പെടുത്തി അതേ കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു.
ആകാശിന്റെയും ശാലിനിയുടെയും ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനാൽ ഇടയ്‌ക്ക് ശാലിനി കാമുകനോടൊപ്പം ജീവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഭർത്താവിനും കാമുകനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.










0 comments