print edition എസ്‌എസ്‌എൽസി ഫലം നാളെ; മന്ത്രിയില്ലാതെ പ്രഖ്യാപനം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം വെള്ളിയാഴ്‌ച അറിയാം. സർക്കാർ രൂപീകരിക്കാത്തതിനാൽ മന്ത്രിയില്ലാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്‌ടറും ചേർന്ന് ഫലം പ്രഖ്യാപിക്കും. ബുധനാഴ്‌ച പരീക്ഷാബോർഡ് യോഗംചേർന്ന് അന്തിമഫലം വിലയിരുത്തി അംഗീകാരം നൽകി.
കേരളം, ലക്ഷദ്വീപ് മേഖലകളിലായി 4,16,864 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. പശ്‌ചിമേഷ്യൻ സംഘർഷ പശ്‌ചാത്തലത്തിൽ ഗൾഫ് മേഖലയിലെ 633 കുട്ടികൾക്ക് എസ്‌എസ്‌എൽസി പരീക്ഷ നടത്താനായിരുന്നില്ല. ഇവർക്ക് മോഡൽ പരീക്ഷയുടെ മാർക്ക് മാനദണ്ഡമാക്കി നിശ്ചിത ശതമാനം ഗ്രേസ് മാർക്കുകൂടി ഉൾപ്പെടുത്തിയാകും ഫലം പ്രഖ്യാപിക്കുക.











0 comments