ad
Deshabhimani

print edition എസ്എസ്എൽസി ഫലം ‘നമ്മുടെ 
കേരളം’ ആപ്പിൽ

പശ്ചിമേഷ്യൻ യുദ്ധം; ഗൾഫിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 14, 2026, 12:01 AM | 1 min read

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം' ആപ്പിലും ലഭ്യമാകും. രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ പരീക്ഷ ഫലം പിഡിഎഫ്‌ ആയി ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽനിന്നോ ‘Nammude Keralam' ആപ്പ് ഡൗൺലോഡ് ചെയ്യാം.


എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളും വിശകലനവും അറിയാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്നോളജി ഫോർ എഡ്യൂക്കേഷനും (കൈറ്റ്) സംവിധാനമേർപ്പെടുത്തി. www.results.kite.kerala.gov.in എന്ന ക്ലൗഡ്‌ അധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി ഫലങ്ങളറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITE എന്ന് നൽകി പരിഷ്കരിച്ച മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാം. സ്കൂൾ-, വിദ്യാഭ്യാസ ജില്ല, -റവന്യൂ ജില്ലാതല റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങിയവ അടങ്ങുന്ന ‘റിസൾട്ട്‌ അനാലിസിസ്‌’ സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home