ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി: സ്ഥാപക ദിനാഘോഷം ഒക്ടോബര്‍ രണ്ടിന്

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ അഞ്ചാമത് സ്ഥാപക ദിനാഘോഷം ഒക്ടോബർ രണ്ടിന് രാവിലെ 10ന് കുരീപ്പുഴയിലെ ഹെഡ്ക്വാർട്ടേഴ്‌സ് ഓഡിറ്റോറിയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവരുടെ വിഡിയോ സന്ദേശം ഉൾപ്പെടുത്തിയ ചടങ്ങിൽ എം മുകേഷ് എംഎൽഎ അധ്യക്ഷനാകും. ധനമന്ത്രി കെ എൻ ബാലഗോപാലാണ് മുഖ്യാതിഥി.
പുതിയ അധ്യാപന നിർമ്മിതബുദ്ധിയായ ‘ഡിജി ഗുരുവിനെ' പരിചയപ്പെടുത്തും. എംബിഎ, എംസിഎ എന്നീ പ്രൊഫഷണൽ പ്രോഗ്രാമുകളും ബിഎ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എംഎസ്ഡബ്ല്യു, ബിഎസ്‌സി മൾട്ടിമീഡിയ, എംഎസ്‌സി മാത്തമാറ്റിക്‌സ് തുടങ്ങിയ പുതിയ അക്കാദമിക് കോഴ്‌സുകളുടെ പ്രഖ്യാപനവും നടത്തും. എൻ കെ പ്രേമചന്ദ്രൻ എംപി, എം നൗഷാദ് എംഎൽഎ, മേയർ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, വൈസ് ചാൻസലർ വി പി ജഗതിരാജ്, ഡോ.ബി ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഘണ്ടാ ചക്രപാണി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലർ പി എം മുബാറക് പാഷ തുടങ്ങിയവർ പങ്കെടുക്കും.









0 comments