Deshabhimani

print edition ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ പഠിതാക്കൾക്കുള്ള സേവനം ഇനി അവകാശം

sreenarayanaguru open university
avatar
സ്വന്തം ലേഖകൻ

Published on Sep 26, 2026, 01:30 AM | 1 min read

കൊല്ലം: സർവകലാശാലയിലെ സേവനങ്ങൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സമയബന്ധിതമായി ലഭിക്കുന്നത്‌ അവകാശമാക്കി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. പഠിതാക്കൾക്കുള്ള 40 സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ നൽകാനുള്ള സംവിധാനവും ഒരുക്കി. മൂന്ന് തലങ്ങളിലുള്ള അപ്പീൽ സംവിധാനവും നിലവിൽവന്നു. 2025ലെ കേരള സേവനാവകാശ നിയമമാണ്‌ സർവകലാശാലയിൽ നടപ്പാക്കിയത്‌. ഇതോടെ ഈ നിയമം പ്രാബല്യത്തിൽ വരുത്തുന്ന കേരളത്തിലെ ആദ്യസർവകലാശാലയായി ഇത്‌ മാറി.


ഭരണനിർവഹണത്തിൽ പൂർണ സുതാര്യതയും മറുപടിപറയാനുള്ള ഉത്തരവാദിത്തവും വിദ്യാർഥിസൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുന്നതാണ്‌ സർവകലാശാല തീരുമാനം. 2026 ജൂലൈ 23-ന്‌ ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം വൈസ് ചാൻസലർ വി പി ജഗതിരാജിന്റെ അംഗീകാരത്തോടുകൂടിയാണ്‌ രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചത്‌.


ഇതോടെ സർവകലാശാലയിലെ വിവിധ സേവനങ്ങൾ കൃത്യമായ സമയപരിധിക്കുള്ളിൽ കിട്ടുക എന്നത്‌ നിയമപരമായ വ്യവസ്ഥയായി.

അക്കാദമിക്, പരീക്ഷ, ഐടി, ലൈബ്രറി തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ സേവനങ്ങൾക്ക് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്‌. മീഡിയം ഓഫ് ഇൻസ്ട്രക്‍ഷൻ സർട്ടിഫിക്കറ്റ്, സിലബസ് അറ്റസ്റ്റേഷൻ, മൈഗ്രേഷൻ, എലിജിബിലിറ്റി, ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ എന്നിവ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ലഭ്യമാക്കും. കോൺഫിഡൻഷ്യൽ മാർക്ക് ലിസ്റ്റ്, ബിരുദ- ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ നൽകും. പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡ്യൂപ്ലിക്കേറ്റ് മാർക്ക് ലിസ്റ്റ് എന്നിവ വിദ്യാർഥികൾക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യാം.


ഭിന്നശേഷിക്കാരായ പഠിതാക്കൾക്ക് പരീക്ഷ എഴുതാനായി സ്ക്രൈബിനെ അനുവദിക്കാനുള്ള അപേക്ഷകളിൽ 10 പ്രവൃത്തി ദിവസത്തിനകം തീരുമാനമെടുക്കുമെന്ന്‌ വൈസ് ചാൻസലർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home