print edition ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ രണ്ടാം ബാച്ച് രണ്ടാം സെമസ്റ്റര്‍ യുജി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2023 ജനുവരി അഡ്മിഷന്‍) ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്സ്, ഫിലോസഫി പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽനിന്ന് സർവകലാശാലയിൽനിന്നുമുള്ള അറിയിപ്പ് ലഭിച്ചശേഷം ഡൗൺലോഡ് ചെയ്യാം. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്റ്റ് കോപ്പി ലഭിക്കാനും അപേക്ഷിക്കാനുള്ള അവസാന തീയതി സർവകലാശാല സര്‍ക്കുലറിലൂടെ അറിയിക്കും.










0 comments