Deshabhimani

നവരാത്രിക്ക് തിരുവനന്തപുരം– മംഗളൂരു പ്രത്യേക ട്രെയിൻ

special train
വെബ് ഡെസ്ക്

Published on Oct 19, 2026, 02:30 PM | 1 min read

നിലമ്പൂർ: പൂജാ അവധിക്കാലത്തെ അധിക യാത്രത്തിരക്ക് പരിഹരിക്കാൻ തിരുവനന്തപുരം നോർത്ത്– മംഗളൂരു ജങ്ഷൻ റൂട്ടിൽ പ്രത്യേക തീവണ്ടി സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു. ഇരുദിശകളിലേക്കും ഓരോ സർവീസാണുള്ളത്. 06155 നമ്പർ തിരുവനന്തപുരം നോർത്ത്–മംഗളൂരു ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഒക്ടോബർ 20 ചൊവ്വാഴ്ച രാത്രി 7.40ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ഒമ്പതിന് (21) മംഗളൂരു ജങ്ഷനിലെത്തും.


മടക്കയാത്രയ്ക്കുള്ള 06156 നമ്പർ മംഗളൂരു ജങ്ഷൻ–തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 10.15ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് അന്നുതന്നെ രാത്രി 11.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. പാലക്കാട് ഡിവിഷനിൽ ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.


തിരുവനന്തപുരം നോർത്തിൽനിന്നുള്ള ട്രെയിൻ ഷൊർണൂരിൽ പുലർച്ചെ 2.55ന് എത്തി 3.05ന് പുറപ്പെടും. തിരൂരിൽ പുലർച്ചെ 3.43ന് എത്തി 3.45ന് പുറപ്പെടും. കോഴിക്കോട്ട് 4.27ന് എത്തി 4.30ന് പുറപ്പെടും. വടകരയിൽ 5.08നും തലശേരിയിൽ 5.33നും കണ്ണൂരിൽ 6.05നും എത്തും. പയ്യന്നൂരിൽ 6.34നും കാഞ്ഞങ്ങാട്ട് 7.03നും കാസർകോട് 7.28നും എത്തും.


മംഗളൂരുവിൽനിന്നുള്ള മടക്കവണ്ടി കാസർകോട് രാവിലെ 10.53നും കാഞ്ഞങ്ങാട് 11.13നും പയ്യന്നൂർ 11.34നും കണ്ണൂർ ഉച്ചയ്ക്ക് 12.05നും തലശേരി 12.28നും വടകര 12.48നും കോഴിക്കോട്ട് ഉച്ചയ്ക്ക് 1.30നും തിരൂരിൽ 2.06നും എത്തും. ഷൊർണൂരിൽ വൈകിട്ട് 3ന് എത്തി 3.10ന് പുറപ്പെടും. വർക്കല, കൊല്ലം ജങ്ഷൻ, കായംകുളം ജങ്ഷൻ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ, ആലുവ, തൃശൂർ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.


രണ്ട് എസി ടു ടയർ കോച്ചുകൾ, രണ്ട് എസി ത്രീ ടയർ കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയ്ക്കു പുറമെ ഒരു ലഗേജ് കം ബ്രേക്ക് വാനും ഒരു ജനറേറ്റർ കാറും പ്രത്യേക ട്രെയിനിലുണ്ടാകും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home