ad
Deshabhimani

print edition വേളാങ്കണ്ണി തിരുനാൾ പ്രമാണിച്ച്‌ പ്രത്യേക ട്രെയിൻ

special train
വെബ് ഡെസ്ക്

Published on Aug 19, 2026, 01:45 AM | 1 min read

തിരുവനന്തപുരം : വേളാങ്കണ്ണി തിരുനാൾ തിരക്ക് പ്രമാണിച്ച്‌ തിരുവനന്തപുരം നോർത്തിനും വേളാങ്കണ്ണിക്കും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. 29, സെപ്തംബർ അഞ്ച്‌ തീയതികളിൽ (ശനിയാഴ്ചകളിൽ) വൈകിട്ട് 7.35-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06115) പിറ്റേന്ന് രാവിലെ 8.40-ന് വേളാങ്കണ്ണിയിലെത്തും. തിരികെ 30, സെപ്തംബർ ആറ്‌ തീയതികളിൽ വൈകിട്ട് 7.30-ന് വേളാങ്കണ്ണിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06116) പിറ്റേന്ന് രാവിലെ 7.30-ന് തിരുവനന്തപുരം നോർത്തിലെത്തും. നാഗർകോവിൽ, മധുര, തിരുച്ചിറപ്പള്ളി വഴിയാണ് സർവീസ്. 20-ന് രാവിലെ എട്ടുമുതൽ ബുക്കിങ്‌ തുടങ്ങും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home