ad
Deshabhimani

ചെന്നൈ– മംഗളൂരു റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ

Special Train .jpg
വെബ് ഡെസ്ക്

Published on Apr 27, 2026, 06:51 PM | 1 min read

തിരുവനന്തപുരം: മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്‌മൂർ റൂട്ടിൽ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌. മേയ്‌ നാലു മുതൽ ജൂൺ എട്ടുവരെയുള്ള തിങ്കളാഴ്‌ച ദിവസങ്ങളിൽ മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്‌മൂർ സ്‌പെഷ്യൽ (06125) സർവീസ്‌ നടത്തും. വൈകിട്ട്‌ നാലിന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാവിലെ 10.55 ന്‌ എഗ്‌മൂറിൽ എത്തും.


ചെന്നൈ എഗ്‌മൂർ– മംഗളൂരു സെൻട്രൽ സ്‌പെഷ്യൽ (06125) മേയ്‌ അഞ്ച്‌ മുതൽ ജൂൺ ഒമ്പതു മുതൽ വരെയുള്ള ചൊവ്വാഴ്‌ചകളിൽ സർവീസ്‌ നടത്തും. പകൽ രണ്ടിന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാവിലെ ഏഴിന്‌ മംഗളൂരുവിൽ എത്തും. രണ്ട്‌ എസി ടുറ്റയർ, 8 എസിത്രിറ്റയർ, 6 സ്ലീപ്പർ, 4 ജനറൽ, ഒരുഭിന്നശേഷി കോച്ച്‌ എന്നിവയുണ്ടാകും. കാസർകോട്‌, കാഞ്ഞങ്ങാട്‌, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്‌, തിരൂർ, ഷൊർണ്ണൂർ, പാലക്കാട്‌ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ് ഉണ്ടാകും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home