ad
Deshabhimani

print edition തീർഥാടകർക്കായി കോട്ടയം മെഡിക്കൽ 
കോളേജിൽ പ്രത്യേക സ‍ൗകര്യങ്ങൾ

special ic unit in Kottayam Medical College
വെബ് ഡെസ്ക്

Published on Nov 20, 2025, 12:29 AM | 1 min read


ഏറ്റുമാനൂർ

മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമല തീർഥാടകർക്ക് ചികിത്സയൊരുക്കാൻ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രത്യേക സൗകര്യങ്ങളൊരുങ്ങി. 12 കിടക്കകളുള്ള ഐസിയു യൂണിറ്റ് അത്യാഹിത വിഭാഗത്തിന് മുകളിലത്തെ നിലയിൽ സജ്ജമാക്കി. വിവിധ സംഘടനകളുടെ ഹെൽപ്‌ ഡെസ്‌കുകളും റവന്യു വകുപ്പിന്റെ കൺട്രോൾ റൂമും തുറന്നു. ഇതുവഴി തീർഥാടകർക്ക് ചികിത്സാസേവനങ്ങൾ ഉറപ്പാക്കാനാകും. 2026 ജനുവരി 20 വരെ ഇത്‌ പ്രവർത്തിക്കും.


തീർഥാടകർക്ക് സഹായ നിർദേശങ്ങൾക്കായി വളണ്ടിയർമാരെയും നിയോഗിച്ചു. ആശുപത്രിയിലെ രണ്ടാം വാർഡിൽ (അനക്സ്‌) സ്‌ത്രീകൾക്ക് 13ഉം പുരുഷൻമാർക്ക് 16ഉം കിടക്കകളുള്ള അയ്യപ്പ വാർഡുകളും ഒരുങ്ങി. തീർഥാടകർക്ക് ചികിത്സയ്ക്ക് പുറമെ മരുന്നുകളും അനുബന്ധ സ‍ൗകര്യങ്ങളും സൗജന്യമായിരിക്കുമെന്ന്‌ ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home