Deshabhimani

print edition സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ കരാർ സ്വഭാവ സർട്ടിഫിക്കറ്റ്‌: 2 ഗസറ്റഡ്‌ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തണം

special-educators-contract-character-certificate-must-be-attested-by-gazetted-officers
avatar
ബിജോ ടോമി

Published on Oct 04, 2026, 01:30 AM | 1 min read

തിരുവനന്തപുരം: ഇരുപത്തിയഞ്ച്‌ വർഷംവരെ സർവീസുള്ള സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരും സ്‌പെഷ്യലിസ്റ്റ്‌ അധ്യാപകരും ഇനി കരാർ പുതുക്കി ലഭിക്കണമെങ്കിൽ രണ്ട്‌ ഗസറ്റഡ്‌ ഉദ്യോഗസ്ഥർമാർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എസ്‌എസ്‌കെ ഡയറക്‌ടറാണ്‌ ഇതുസംബന്ധിച്ച്‌ സർക്കുലർ ഇറക്കിയത്‌. ഇതിനെതിരെ വലിയ പ്രതിഷേധമാണ്‌ ഉയരുന്നത്‌.


പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കാൻ സംസ്ഥാനത്ത്‌ 2704 സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരാണുള്ളത്‌.

ഓരോ വർഷവും മാർച്ച്‌ 31ന്‌ കരാർ അവസാനിക്കും. തുടർന്ന്‌ സ്‌കൂൾ പ്രധാനധ്യാപകന്റെയും എസ്‌എസ്‌കെ ജില്ലാ പ്രോജക്‌ട്‌ കോർഡിനേറ്ററുടെയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കരാർ പുതുക്കുകയാണ്‌ ചെയ്‌തിരുന്നത്‌.


എന്നാൽ, പുനർനിയമന മാനദണ്ഡത്തിൽ ഇതുവരെ ഇല്ലാത്ത നിർദേശം കൊണ്ടുവന്നത്‌ ഗൂഢലക്ഷ്യത്തോടെയാണെന്ന്‌ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ പറയുന്നു. പരാതികളോ ഉത്തരവാദിത്വ നിർവഹണ വീഴ്‌ച സംബന്ധിച്ച അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ അന്വേഷണം നടത്തിമാത്രം കരാർ പുതുക്കിനൽകണം.


ജോലിക്കായി നിയോഗിക്കപ്പെട്ട സ്‌കൂളുകളിൽനിന്നുള്ള ഹാജർ സർട്ടിഫിക്കറ്റ് കർക്കശമാക്കി, ഓരോ മാസവും ശമ്പളം അനുവദിക്കണം. സ്പെഷ്യലിസ്റ്റ് അധ്യാപകരെയും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെയും പ്രോഗ്രാം ഓഫീസർമാർ നിരന്തരം മോണിറ്റർ ചെയ്യണം.


മാസത്തിൽ ഒരു തവണ ബ്ലോക്ക് പ്രോജക്‌ട് കോർഡിനേറ്ററും രണ്ടു മാസത്തിൽ ഒരിക്കൽ ജില്ലാ പ്രോജക്‌ട് കോർഡിനേറ്ററും അവലോവകനം നടത്തണം. സ്‌കൂളുമായി അറ്റാച്ച് ചെയ്തിട്ടുള്ള ഓട്ടിസം സെന്ററുകളിലെ ജീവനക്കാർ ബന്ധപ്പെട്ട പ്രധാനധ്യാപകന്റെ മുന്പിലാകണം ഹാജർ രേഖപ്പെടുത്താൻ എന്നും നിർദേശമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home