സ്പീക്കർ ഗവർണറെയും മുഖ്യമന്ത്രിയെയും സന്ദർശിച്ചു

തിരുവനന്തപുരം: ഔദ്യോഗിക പദവിയിൽ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തി.
രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറെ എ എൻ ഷംസീർ സന്ദർശിച്ചു. ഗവർണർ, സ്പീക്കറിന് സർവ്വഭാവുകങ്ങളും നേരുകയും ഭാവി ജീവിതത്തിനുള്ള ആശംസകൾ രേഖപ്പെടുത്തുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് സ്പീക്കർ മുഖ്യമന്ത്രിയെ കണ്ടത്. തന്റെ ഔദ്യോഗിക കാലാവധിയിൽ സഭാനടത്തിപ്പിനായി സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ച പൂർണ്ണ സഹകരണത്തിന് സ്പീക്കർ മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു.
വിരമിക്കലിന് മുന്നോടിയായുള്ള ഔദ്യോഗിക യാത്രയയപ്പിന്റെ ഭാഗമായായിരുന്നു ഈ സന്ദർശനങ്ങൾ.









0 comments