Deshabhimani

print edition രാഷ്ട്രപതിക്ക്‌ അയച്ച ബിൽ തിരിച്ചുവിളിക്കില്ല: സ്‌പീക്കർ

Thiruvanchoor Radhakrishnan Speaker Niyamasabha.jpg
വെബ് ഡെസ്ക്

Published on Oct 10, 2026, 12:00 AM | 1 min read

തിരുവനന്തപുരം : രാഷ്ട്രപതിക്ക്‌ അയച്ച ബിൽ തിരിച്ചുവിളിക്കുമെന്ന വാർത്ത ശരിയല്ലെന്ന്‌ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. എൽഡിഎഫ്‌ സർക്കാർ പാസാക്കിയ സ്വകാര്യ സർവകലാശാലാ ബിൽ യുഡിഎഫ്‌ സർക്കാർ പിൻവലിക്കുമെന്ന വാർത്ത സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു സ്‌പീക്കർ. നിയമസഭ പാസാക്കിയ ബിൽ ഗവർണർ അംഗീകരിക്കാതെ രാഷ്‌-ട്രപതിക്ക്‌ അയക്കുകയായിരുന്നു. ബിൽ പിൻവലിക്കുമെന്നത്‌ വാർത്ത മാത്രമാണെന്നും നിയമവിരുദ്ധമായതൊന്നും ഉണ്ടാകില്ലെന്നും സ്‌പീക്കർ പറഞ്ഞു. അംഗങ്ങൾക്കെതിരായ നടപടിയുടെ കാര്യത്തിൽ എജിയുടെ നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘കേരളം’ എന്ന പേരുമാറ്റം നിയമസഭയിൽ ഉണ്ടാകില്ല. ‘കേരളനിയമസഭ’ ഒറ്റവാക്കാണ്‌. അപ്പോൾ കേരളം എന്ന്‌ വേണ്ടതില്ല. വ്യാകരണവിദഗ്‌ധരുമായി ഇക്കാര്യം ചർച്ചചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home