മതാതീത സ്നേഹത്തിന്റെ മാതൃകയാണ് കേരളം; ചെറിയ പെരുന്നാൾ ആശംസകളുമായി സ്പീക്കർ

A N Shamseer
തിരുവനന്തപുരം: ചെറിയ പെരുന്നാൾ സ്നേഹത്തിൻ്റെയും, ത്യാഗത്തിന്റെയും, സാഹോദര്യത്തിൻ്റെയും വലിയ ആഘോഷാരവങ്ങളാകട്ടെയെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത്. അത് അഭിമാനത്തോടെ പറയാനാകുന്നു എന്നതാണ് ഈ ചെറിയ പെരുന്നാളിനെ ഏറ്റവും മനോഹരമാക്കിയതെന്നും സ്പീക്കർ കുറിച്ചു.
നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ പെരുന്നാൾസന്ദേശം
ഏവർക്കും എൻ്റെ ചെറിയപെരുന്നാൾ ആശംസകൾ
സ്നേഹത്തിൻ്റെ, ത്യാഗത്തിന്റെ, സാഹോദര്യത്തിൻ്റെ വലിയ ആഘോഷാരവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാൾ എന്നാശംസിക്കുന്നു
നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് എന്നഭിമാനത്തോടെ പറയാനാകുന്നു എന്നതാണ് ഈ ചെറിയ പെരുന്നാളിനെ ഏറ്റവും മനോഹരമാക്കിയത്.










0 comments