print edition സ്‌പാർക്ക് കിട്ടി; കരിയർ സെറ്റ്

തക്കല കുമാരകോവിലിലെ നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ദേശാഭിമാനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പാർക്ക് കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ ശ്രീവിദ്യ മങ്ങാട്ട് ക്ലാസ് നയിക്കുന്നു

സ്വന്തം ലേഖകൻ
Published on May 14, 2026, 12:01 AM | 1 min read
തിരുവനന്തപുരം : ഏത് കോഴ്‌സ് പഠിക്കണമെന്നും അഭിരുചിക്കനുസരിച്ചുള്ള കരിയർ തെരഞ്ഞെടുക്കുന്നതിൽ വിദ്യാർഥികളിൽ വ്യക്തത വരുത്തിയും തക്കല കുമാരകോവിലിലെ നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യുക്കേഷൻ ദേശാഭിമാനിയുമായി സഹകരിച്ച് സംഘടിപ്പിച്ച ‘സ്പാർക്ക്’ കരിയർ ഗൈഡൻസ് പ്രോഗ്രാം.
പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സ്പോട്ട് അഡ്‌മിഷൻ സൗകര്യവും ഉണ്ടായിരുന്നു. നിഷ് പ്രൊഫഷണൽ സ്‌കിൽസ് ഡെവലപ്‌മെന്റ് പ്രോഗ്രാം ലീഡിങ് ട്രെയിനർ ശ്രീവിദ്യ മങ്ങാട്ട്, അഡ്‌മിഷൻസ് ഡയറക്‌ടർ ഡോ. എ അനിത, അലൈഡ് ഹെൽത്ത് സയൻസ് വകുപ്പ് അസി. പ്രൊഫസർ നിമ്യ ജോസഫ്, ഏവിയേഷൻ വകുപ്പ് ട്രെയിനിങ് ഹെഡ് ബി മധുകുമാർ എന്നിവർ വിവിധ ക്ലാസ് നയിച്ചു.
എൻജിനിയറിങ് ആൻഡ് ടെക്നോളജി, അലൈഡ് ഹെൽത്ത് സയൻസസ്, മാനേജ്‌മെന്റ്, ഏവിയേഷൻ, മാരിടൈം, ആർട്സ് ആൻഡ് സയൻസ്, മൾട്ടിമീഡിയ, ഫിലിം ടെക്നോളജി തുടങ്ങിയ കോഴ്സുകൾ സ്ഥാപനത്തിലുണ്ട്. 2008ൽ കൽപ്പിത സർവകലാശാലയായി പ്രഖ്യാപിച്ച നിഷ് കന്യാകുമാരി, നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അംഗീകാരമുള്ള സ്ഥാപനമാണ്.
സ്ഥാപനത്തിലെ എല്ലാ അക്കാദമിക് പ്രോഗ്രാമുകൾക്കും എഐസിടിഇ, യുജിസി, ഡിജിഎസ്, ഡിജിസിഎ, ആർസിഐ തുടങ്ങിയവയുടെ അംഗീകാരമുണ്ട്. ദേശാഭിമാനി ലോക്കൽ സെക്രട്ടറി പി അനിൽകുമാർ, എച്ച്‌ആർ മാനേജർ ശ്യാം സുന്ദർ, മാർക്കറ്റിങ് മാനേജർ ഗോപൻ നമ്പാട്ട്, പരസ്യവിഭാഗം മാനേജർ വി സി അജിത് എന്നിവർ പങ്കെടുത്തു.











0 comments