ad
Deshabhimani

'മലയാളത്തിന് തീരാനഷ്ടം': എസ് പി വെങ്കിടേഷിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

SP Venkatesh.jpg
വെബ് ഡെസ്ക്

Published on Feb 03, 2026, 04:44 PM | 1 min read

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള ചലച്ചിത്ര സംഗീത രംഗത്തെ അതുല്യ പ്രതിഭയായ അദ്ദേഹത്തിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് വലിയൊരു നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


മലയാളികൾ ഇന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന അനേകം നിത്യഹരിത ഗാനങ്ങൾ എസ് പി വെങ്കിടേഷിന്റെ സർഗ്ഗസൃഷ്ടികളാണ്. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ വിജയങ്ങളിൽ അദ്ദേഹത്തിന്റെ ഈണങ്ങൾ അവിഭാജ്യ ഘടകമായിരുന്നു.


ഗാനങ്ങൾക്ക് പുറമെ, പശ്ചാത്തല സംഗീതത്തിൽ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ മലയാള സിനിമയുടെ ആസ്വാദന നിലവാരത്തെ ഉയർത്തി. ആധുനികമായ നൂതനത്വങ്ങൾ സംഗീതത്തിൽ പ്രയോഗിക്കുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു.


സംഗീത ലോകത്തിന് വലിയൊരു വിടവാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home