ad
Deshabhimani

print edition റെയില്‍വേയിലെ നിർമാണ 
പ്രവര്‍ത്തനങ്ങള്‍ തകരാറിൽ

Indian Railways

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 27, 2026, 04:16 AM | 1 min read

തിരുവനന്തപുരം : ദക്ഷിണ റെയിൽവേയിലെ നിർമാണവും പരിപാലനവും തകരാറിലാണെന്ന് ദക്ഷിണ റെയിൽവേ കോൺട്രാക്ടേഴ്സ് ഓർഗനൈസേഷൻ (എസ്ആർസിഒ). വിവിധ റെയിൽവേ ഡിവിഷനുകളിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ കരാറുകൾക്ക് കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയുണ്ട്. ഇതുമൂലം പല പദ്ധതികളും തുടങ്ങാൻ കഴിയുന്നില്ല. ദൈനംദിന പരിപാലന പ്രവർത്തനങ്ങളും നിശ്ചലമായെന്നും ദക്ഷിണ ഓർഗനൈസേഷൻ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അലക്‌സ് പെരുമാലി, കെ എ ജോൺസൺ, നജീബ് മന്നൽ, സുരേഷ് കുമാർ, കെ ആർ ബൈജു എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home