ad
Deshabhimani

ചെന്നൈയിൽനിന്ന്‌ കേരളത്തിലേക്ക്‌ രണ്ട്‌ സ്‌പെഷ്യൽ ട്രെയിനുകൾ

train services
വെബ് ഡെസ്ക്

Published on Apr 07, 2026, 08:38 PM | 1 min read

തിരുവനന്തപുരം: ചെന്നൈയിൽനിന്ന്‌ കേരളത്തിലേക്ക്‌ രണ്ട്‌ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ചെന്നൈ സെൻട്രൽ– കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ സ്പെഷ്യൽ (06119) 15ന്‌ പകൽ 3.10 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 6.55ന്‌ കൊല്ലത്ത്‌ എത്തും. പാലക്കാട്‌ വഴിയാണ്‌ സർവീസ്‌. തിരിച്ചുള്ള കൊല്ലം ജങ്‌ഷൻ– ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (06120) 16 ന്‌ രാവിലെ 10.40 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ പുലർച്ചെ 3.30 ന്‌ ചെന്നൈയിൽ എത്തും. 16 എസി കോച്ചുകളാണ്‌ ഉണ്ടാകുക.


ചെന്നൈ എഗ്‌മൂർ– തിരുവനന്തപുരം നോർത്ത്‌ (06115) എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ 10ന്‌ രാത്രി 11.55 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ വൈകിട്ട്‌ ആറിന്‌ തിരുവനന്തപുരം നോർത്തിൽ എത്തും. തിരിച്ചുള്ള ട്രെയിൻ (06116) 15ന്‌ പകൽ 3.45ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 11.45ന്‌ എഗ്‌മൂറിൽ എത്തും. നാല് ത്രി ടയർ എസി, 10 സ്ലീപ്പർ, 4 ജനറൽ എന്നിങ്ങനെയാണ്‌ കോച്ചുകൾ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home