ad
Deshabhimani

കൊടുങ്ങല്ലൂരിൽ മകൻ അമ്മയുടെ കഴുത്തറുത്തു

ATTACK KODUNGALLUR
വെബ് ഡെസ്ക്

Published on Feb 10, 2025, 11:07 AM | 1 min read

തൃശൂർ : കൊടുങ്ങല്ലൂരിൽ മകൻ അമ്മയുടെ കഴുത്തറുത്തു. അഴീക്കോട് അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി (53) നെയാണ് മകൻ മുഹമ്മദ് (24) ആക്രമിച്ചത്. ​ഗുതുതരമായി പരിക്കേറ്റ സീനത്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഹമ്മദ് ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം. ലഹരിയുടെ പുറത്ത് ഇയാൾ സീനത്തിനെ ആക്രമിക്കുകയായിരുന്നു. മൂന്നു വർഷം മുമ്പ് സമാനമായ രീതിയിൽ ഇയാൾ പിതാവ് ജലീലിനെയും ആക്രമിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി 8.30 യോടെയാണ് സംഭവം.  മുഹമ്മദിന്റെ ആക്രമണത്തിൽ പരിക്ക് പറ്റിയ സീനത്തിനെ പിടിച്ചുമാറ്റാൻ ചെന്ന കബീർ എന്ന അയൽവാസിയെ മുഹമ്മദ് കൊലപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തിരുന്ന മുഹമ്മദ് സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നു. ഇത് മാതാപിതാക്കൾ തടഞ്ഞതിനെ തുടർന്നുള്ള വിരോധത്തിലാണ് സീനത്തിനെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുവാൻ മുഹമ്മദ് ശ്രമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home