print edition മൈക്രോ ഫിനാൻസ് ഇടപാട് ; അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണം

കൊച്ചി: എസ്എൻഡിപി മൈക്രോ ഫിനാൻസ് ഇടപാടിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകൾ സംബന്ധിച്ച് വ്യക്തത വരുത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ് ശശിധരനോട് വെള്ളിയാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചു. വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നിർദേശം.
മൈക്രോ ഫിനാൻസ് കേ സിൽ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം എസ് അനിൽ നൽകിയ ഉപഹർജിയാണ് കോടതിയിലുള്ളത്.
മുപ്പത് പരാതികളിൽ ഫണ്ട് ദുരുപയോഗം കണ്ടെത്താനായിട്ടില്ലെന്നും 17 പരാതികളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ഫയൽചെയ്ത റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഏതാനും കേസുകളിൽ അന്വേഷണം തുടരുകയാണെന്നും വിശദീകരിച്ചിരുന്നു.










0 comments