ad
Deshabhimani

തിരുവല്ലയില്‍ എടിഎം കൗണ്ടറിനുള്ളിൽ പാമ്പ്

snakeatm
വെബ് ഡെസ്ക്

Published on Apr 25, 2026, 10:37 PM | 1 min read

തിരുവല്ല: സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊടും ചൂടിൽ പാമ്പുകൾ തണുപ്പ് തേടിയെത്തുന്നതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. ഇപ്പോഴിതാ തിരുവല്ലയിലെ എടിഎം കൗണ്ടറിനുള്ളിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരിക്കുകയാണ്.


ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് എടിഎമ്മിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. പണം പിൻവലിക്കാനെത്തിയ കുറ്റമ്പുഴ സ്വദേശിയാണ് പാമ്പിനെ കണ്ടത്. എടിഎമ്മിനുള്ളിൽ ആളനക്കം കേട്ടതോടെ പാമ്പ് മെഷീന് സമീപം ചുരുണ്ടുകൂടുകയായിരുന്നു. തുടർന്ന് പുറത്തേക്കിറങ്ങിയ യുവാവ് ബഹളം വെക്കുകയും സമീപവാസികൾ ഓടിക്കൂടുകയുമായിരുന്നു. പാമ്പ് പുറത്തിറങ്ങാതിരിക്കാൻ എടിഎം കൗണ്ടർ അടച്ചിട്ടു. പ്രദേശവാസികൾ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home