print edition കുഞ്ഞാലിക്കുട്ടിക്കായി എസ്‌എംഎഫ്

കോഴിക്കോട്: സാങ്കൽപ്പിക മുഖ്യമന്ത്രി കസേരയ്‌ക്കായുള്ള തർക്കത്തിൽ, ആ കസേര മുസ്ലീംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് നൽകണമെന്ന് സമസ്‌തയുടെ പോഷക സംഘടനാ യോഗം.
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പോഷകസംഘടനയായ സുന്നി മഹല്ല് ഫെഡറേഷന്റെ (എസ്‌എംഎഫ്) വേദിയിൽ കണ്ണൂരിൽനിന്നുള്ള എസ്‌എംഎഫ് നേതാവ് അസ്ലം മഷ്ഹൂർ തങ്ങളാണ് ആഗ്രഹം പ്രകടിപ്പിച്ചത്. വോട്ടെണ്ണുംമുന്പ് കൂടുതൽ മന്ത്രിസ്ഥാനം, ഉപമുഖ്യമന്ത്രി പദം തുടങ്ങിയ ആവശ്യങ്ങൾ ലീഗ് കേന്ദ്രങ്ങൾ ഉയർത്തുന്നതിനിടെയാണ് സാങ്കൽപ്പിക മുഖ്യമന്ത്രി കസേരയ്‌ക്കായുള്ള അവകാശവാദം.
മലപ്പുറത്തെ ചെമ്മാട് ദാറുൽഹുദയിൽ കഴിഞ്ഞ ദിവസം നടന്ന എസ്‌എംഎഫ് സുവർണ ജൂബിലി പ്രഖ്യാപന പരിപാടിയിൽ, ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വേദിയിലിരിക്കെയായിരുന്നു അസ്ലം മഷ്ഹൂർ ഇക്കാര്യം പറഞ്ഞത്.
എന്നാൽ, പിന്നീട് സംസാരിച്ച സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇത് നിഷേധിച്ചില്ല. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷകസംഘടനയിൽ ലീഗ് അനുകൂലികൾക്ക് മേധാവിത്തമുള്ളതാണ് എസ്‌എംഎഫ്. പരിപാടിയിൽ സമസ്‌ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുത്തിരുന്നില്ല.










0 comments