ad
Deshabhimani

print edition ചെറുകക്ഷികളും വെട്ടിൽ; ഇടപെടാൻ ലീഗും

leauge
വെബ് ഡെസ്ക്

Published on Mar 14, 2026, 12:47 AM | 1 min read

തിരുവനന്തപുരം: ആത്മാഭിമാനം ചോദ്യം ചെയ്യുന്ന കോൺഗ്രസ്‌ നിലപാടിനെതിരെ കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗവും ആർഎസ്‌പിയും. ഘടകകക്ഷികളുടെ സീറ്റുകൾ പിടിച്ചുപറിക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിൽ കടുത്ത അതൃപ്‌തി ഉടലെടുത്തു. ഭിന്നത രൂക്ഷമായതോടെ കോൺഗ്രസിലേയും യുഡിഎഫിലേയും പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടാമെന്ന്‌ മുസ്ലിം ലീഗ്‌ വാഗ്ദാനം നൽകി. പാണക്കാട്‌ സാദിഖ്‌ അലി ശിഹാബ്‌ തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേർന്ന്‌ ചർച്ച നടത്തിയാൽ പ്രശ്നങ്ങൾ തീർക്കാൻ കഴിയുമെന്ന നിലപാട്‌ ഘടകകക്ഷികൾക്കും ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കൾക്കുമുണ്ട്‌.


ഏറ്റുമാനൂർ, ഇടുക്കി, കുട്ടനാട്‌, തൃക്കരിപ്പൂർ സീറ്റുകളാണ്‌ കോൺഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പിൽ നിന്ന്‌ പിടിച്ചെടുക്കുന്നത്‌. ചില നേതാക്കൾ പ്രതിഷേധിച്ചെങ്കിലും വകവച്ചില്ല. അത്രയ്ക്കുള്ള ശക്തിയേ ജോസഫ്‌ ഗ്രൂപ്പിനുള്ളുവെന്ന നിലപാടിലാണ്‌ കോൺഗ്രസ്‌. തൃക്കരിപ്പൂരിൽ കോൺഗ്രസ്‌ മത്സരിക്കുമെന്ന്‌ ഡിസിസി പ്രസിഡന്റ്‌ തന്നെയാണ്‌ പ്രഖ്യാപിച്ചത്‌. ഇരവിപുരം സീറ്റ്‌ പിടിക്കാൻ കെപിസിസിയിലുള്ള ചിലരാണ്‌ നേതൃത്വം നൽകുന്നതെന്നാണ്‌ ആർഎസ്‌പി നേതാക്കളുടെ ആരോപണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home