ad
Deshabhimani

മനുഷ്യന്റെ തലയോട്ടിയും വസ്ത്രങ്ങളും; തെൻമലയിലെ വനത്തിനുള്ളിൽ അസ്ഥികൂടാവശിഷ്ടങ്ങൾ

Murder

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 28, 2026, 04:14 PM | 1 min read

തെൻമല: തെൻമല ഡാം ജംഗ്ഷന് സമീപത്തെ വനമേഖലയിൽ മനുഷ്യന്റെ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി. ഉന്നതിയോട് ചേർന്നുള്ള ഉൾവനത്തിലാണ് അവശിഷ്ടങ്ങൾ കാണപ്പെട്ടത്. വിറക് ശേഖരിക്കാനായി വനത്തിൽ പോയ സ്ത്രീകളാണ് അസ്ഥികൂടം ആദ്യം കണ്ടത്. തുടർന്ന് തെൻമല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.


അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുനിന്നും വസ്ത്രങ്ങളും ചെരുപ്പും കണ്ടെടുത്തു. മരത്തിൽ ദ്രവിച്ച നിലയിലുള്ള കയറും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ വസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ ഇത് പുരുഷന്റേതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാസങ്ങൾക്ക് മുൻപ് ഇവിടെ ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്.


സംഭവമറിഞ്ഞ് തെൻമല പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. അടുത്ത കാലത്ത് പ്രദേശത്ത് നിന്നും ആരെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയാലേ മരിച്ചയാളെ തിരിച്ചറിയാൻ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home