ad
Deshabhimani

print edition സമഗ്ര ജന്തുജാല സർവേ; പെരിയാർ ടൈഗർ റിസർവിൽ
ആറ് പുതിയ ജീവിവർഗങ്ങൾ

Animal Species
വെബ് ഡെസ്ക്

Published on Sep 22, 2026, 01:30 AM | 1 min read

കുമളി: പെരിയാർ ടൈഗർ റിസർവിൽ സമഗ്ര ജന്തുജാല സർവേയിൽ ആറ് പുതിയ ജീവിവർഗങ്ങളെ കണ്ടെത്തി. കുരുവി, ചിത്രശലഭം, നാല് പുതിയ തുമ്പി ഇനങ്ങൾ എന്നിവയെയാണ് തിരിച്ചറിഞ്ഞത്. പുതിയ കണ്ടെത്തലുകളോടെ പെരിയാറിലെ ജീവി ഇനങ്ങളിൽ പക്ഷികളുടേത്‌ 347ആയും ചിത്രശലഭങ്ങൾ 284 ആയും തുമ്പികൾ 111 ആയും ഉയർന്നു.


വനംവകുപ്പ്, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, തിരുവനന്തപുരം ട്രാവൻകൂർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ നാല് ദിവസമായിരുന്നു സർവേ. മൺസൂണിനു ശേഷമുള്ള സർവേയ്ക്ക് പുറമേ 2027-ൽ വേനൽക്കാല സർവേയും നടത്തും.


ഫീൽഡ് ഡയറക്ടർ പി പി പ്രമോദിന്റെ മേൽനോട്ടത്തിൽ പെരിയാർ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ മിഥുൻമോഹൻ, അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ആർ ലക്ഷ്മി എന്നിവരുടെ ഏകോപനത്തിലുമായിരുന്നു സർവേ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home