മംഗളാദേവി ഉത്സവത്തിനിടെ പൊലീസുകാരനുൾപ്പെടെ എട്ട് പേർക്ക് ഇടിമിന്നലേറ്റു

Representative Image
കുമളി: കേരള- തമിഴ്നാട് അതിർത്തിയിലെ പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണമി ഉത്സവത്തിനിടെ എട്ട് പേർക്ക് ഇടിമിന്നലേറ്റു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്കാണ് മിന്നലേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്സവം കണ്ട് മടങ്ങവെ ഒൻപതാം വളവ് എന്ന ഭാഗത്തുവെച്ചാണ് മിന്നലേറ്റത്. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഒൻപതാം വളവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ മിന്നലേറ്റതോടെ തെറിച്ചുവീണു. ഇദ്ദേഹത്തിന്റെ കൈയ്ക്ക് ഒടിവുണ്ട്. പരിക്കേറ്റവരെ ഉടൻതന്നെ ആംബുലൻസുകളിൽ ആശുപത്രിയിലെത്തിച്ചു.










0 comments