print edition അഷ്ഫിയയുടെ ദൈവദശകത്തിലലിഞ്ഞ് ശിവഗിരി

സുരേഷ് വെട്ടുകാട്ട്
Published on Jan 01, 2026, 04:43 AM | 1 min read
കരുനാഗപ്പള്ളി: ശിവഗിരി തീർഥാടന മഹാസമ്മേളന നഗരിയെ ദൈവദശകത്തിലലിയിച്ച് കരുനാഗപ്പള്ളി സ്വദേശിനി അഷ്ഫിയ അൻവർ. മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് അഷ്ഫിയയുടെ മനോഹരമായ ആലാപനം നടന്നത്. ശ്രീനാരായണഗുരുവിന്റെ രചനയുടെ അർത്ഥശുദ്ധി പൂർണമായും ഉൾക്കൊണ്ട ആലാപനം സദസ്സിന്റെ പ്രശംസയ്ക്ക് പാത്രമായി.
തന്റെ കൂട്ടുകാരിയുടെ വിവാഹച്ചടങ്ങിൽ ആലപിച്ച ദൈവദശകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അഷ്ഫിയ ശ്രദ്ധേയയായത്. നിരവധിപേർ അഭിനന്ദനങ്ങ ൾ അറിയിച്ചു. ഇതിനിടെയാണ് കാട്ടിൽ മേക്കതിൽ ക്ഷേ ത്രത്തിലെ വൃശ്ചിക ഉത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ദൈവദശകം ആലപിക്കാൻ അഷ്ഫിയയ്ക്ക് ക്ഷണം ലഭിച്ചത്. ചടങ്ങിന്റെ ഉദ്ഘാടകനായ ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും വേദിയിലുണ്ടായിരുന്നു. തുടർന്ന് ശിവഗിരി മഠത്തിൽ നിന്നുള്ള ഔദ്യോഗിക ക്ഷണം ലഭിക്കുകയായിരുന്നു.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ ബിഎ മ്യൂസിക് ഒന്നാംവർഷ വിദ്യാർഥിനിയായ അഷ് ഫിയ ഇടക്കുളങ്ങര അഫ്സർ വില്ലയിൽ അൻവർ സാദത്തിന്റെയും വാഹിദയുടെയും മകളാണ്. സഹോദരങ്ങൾ: അഫ് സർ മുഹമ്മദ്, ആദം അലി മുഹമ്മദ്.










0 comments