print edition സീതാറാം യെച്ചൂരി അനുസ്‌മരണം നാളെ

തിരുവനന്തപുരം: എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന സീതാറാം യെച്ചൂരി അനുസ്‌മരണം വ്യാഴാഴ്‌ച. രാവിലെ ഒമ്പതുമുതൽ എ കെ ജി ഹാളിലാണ് അനുസ്‌മരണം. പ്രഭാഷണം, ഫോട്ടോ എക്‌സിബിഷൻ, നാടകം തുടങ്ങിയവയുണ്ട്.
രാവിലെ ഒമ്പതിന് ‘യെച്ചൂരി– ഓർമ, കാലം’ ഫോട്ടോ പ്രദർശനത്തോടെയാണ് തുടക്കം. മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനംചെയ്യും.
‘ലോകമുതലാളിത്തം നേരിടുന്ന ഘടനാപരമായ പ്രതിസന്ധി’ എന്ന വിഷയത്തിൽ സാമ്പത്തിക വിദഗ്‌ധൻ പ്രൊഫ. പ്രഭാത് പട്‌നായിക്കും 11.45ന് ‘ഇന്ത്യൻ ജനാധിപത്യവും മതനിരപേക്ഷതയും നേരിടുന്ന പ്രതിസന്ധി’ എന്ന വിഷയത്തിൽ ബൃന്ദ കാരാട്ടും പ്രഭാഷണം നടത്തും.
പകൽ രണ്ടിന് കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്റർ ‘മിസ’ നാടകം അവതരിപ്പിക്കും. 3.30ന് യെച്ചൂരി അനുസ്‌മരണം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനാകും.
രജിസ്‌ട്രേഷൻ തുടരുന്നു
യെച്ചൂരി അനുസ്‌മരണത്തിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തുടരുന്നു. akgcentre.in എന്ന വെബ്‌സൈറ്റിലെ ലിങ്ക്/ക്യുആർ കോഡ് ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്‌റ്റർചെയ്യാം. ഫോമിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അടച്ച രജിസ്‌ട്രേഷൻ ഫീസിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തണം.
വിശദാംശങ്ങൾക്ക്: https://akgcentre.in/
ഫോൺ: 9995162270, [email protected]









0 comments