ad
Deshabhimani

print edition ഹിയറിങ്ങിൽ 
പ്രവാസികൾ നേരിട്ട്‌ 
ഹാജരാകേണ്ടതില്ല

വോട്ടർപട്ടിക തീവ്ര പുനഃപരിശോധന
വെബ് ഡെസ്ക്

Published on Jan 10, 2026, 01:29 AM | 1 min read


തിരുവനന്തപുരം

എസ്‌ഐആറിൽ പ്രവാസി വോട്ടർമാർക്ക്‌ ഹിയറിങ്ങിന്‌ ഹാജരാകാതെ രേഖകൾ സമർപ്പിക്കാം. അടുത്ത ബന്ധുക്കൾ രേഖകളുമായി ഹിയറിങ്ങിന്‌ എത്തിയാൽ മതിയാകും. ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്നവർ, കിടപ്പുരോഗികൾ, ഗർഭിണികൾ എന്നിവരുടെയെല്ലാം രേഖകൾ അടുത്ത ബന്ധുക്കൾ ഹാജരാക്കിയാൽ മതി. ഹിയറിങ്ങിന്‌ എത്താൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ പാർടികളുടെ ബൂത്ത്‌ ഏജന്റിനേയോ ബിഎൽഒയേയോ അറിയിക്കണം.


ആവശ്യമായ രേഖകളുടെ ഒറിജിനലിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പും ഹാജരാക്കണം. ആധാർ, പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള 12 രേഖകളിൽ ഒന്ന്‌ ഹാജരാക്കണം. പകർപ്പുകൾ നേരത്തെ ബിഎൽഒമാർക്ക്‌ നൽകിയിട്ടുണ്ടെങ്കിൽ ഒറിജിനൽ മാത്രം ഹാജരാക്കിയാൽ മതി. ഔദ്യോഗിക രേഖയായി ആധാർ കാർഡ് ഹാജരാക്കുന്നവർ മറ്റേതെങ്കിലും രേഖ കൂടി നൽകണം. കൂടാതെ എസ്ഐആർ കരടുപട്ടികയിലെ പേരുവിവരങ്ങൾ തെറ്റാണെങ്കിൽ ബിഎൽഒമാരെ അറിയിക്കണം. ഹിയറിങ്ങിന് വരാൻ സാധിക്കാത്തവർക്കെല്ലാം മറ്റൊരു അവസരം കൂടി നൽകണമെന്നാണ്‌ കമീഷന്റെ നിർദേശം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home