വഴികാട്ടിയും വെളിച്ചവുമായി; അമ്മയുടെ വേർപാട് ജീവിതത്തിൽ ഒരിക്കലും നികത്താനാകാകാത്ത ശൂന്യത: സുജാത

ജാനകിയമ്മയുടെ വേർപാട് ജീവിതത്തിൽ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണെന്ന് ഗായിക സുജാത. തനിക്കും മകളും ഗായികയുമായ ശ്വേതയ്ക്കുമൊപ്പമുള്ള എസ് ജാനകിയുടെ ചിത്രത്തോടൊപ്പമാണ് സുജാത വൈകാരികമായ കുറിപ്പ് പങ്കുവച്ചത്. എസ് ജാനകി സ്വന്തം മക്കളെപ്പോലെ തങ്ങളെ സ്നേഹിച്ചിരുന്നുവെന്നും നേടുന്ന ഓരോ വിജയത്തിലും ജാനകിയമ്മയുടെ സ്നേഹവും അനുഗ്രഹവും ഉണ്ടായിരുന്നുവെന്നും സുജാത കുറിച്ചു.
വാക്കുകൾ മൗനമാകുന്നു... ഗുരുവായി ഞങ്ങളുടെ കൈപിടിച്ച് നടത്തിയതിന്... വഴികാട്ടിയായി വെളിച്ചമായതിന്... സ്വപ്നങ്ങൾക്ക് ആത്മവിശ്വാസം പകർന്നതിന്... ഞങ്ങളുടെ വിജയങ്ങളിൽ ആത്മാർത്ഥമായി സന്തോഷിച്ചതിനും, ഞങ്ങളുടെ കണ്ണീരിൽ ചേർന്നു നിന്നതിനും, ഞങ്ങളെ ശിഷ്യരായി മാത്രമല്ല, സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചതിനും... ഞങ്ങൾ പാടുന്ന ഓരോ സ്വരത്തിലും, ഞങ്ങൾ നേടുന്ന ഓരോ വിജയത്തിലും, അമ്മയുടെ സ്നേഹവും അനുഗ്രഹവും എന്നും ജീവിച്ചിരിക്കും. അമ്മയുടെ വേർപാട് ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ്... കണ്ണീരിൽ കുതിർന്ന ഹൃദയത്തോടെ... അമ്മയ്ക്ക് ഞങ്ങളുടെ അശ്രുപൂജയും പ്രണാമവും- സുജാത കുറിച്ചു.











0 comments