ad
Deshabhimani

print edition സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുതുക്കാന്‍ വീണ്ടും കത്ത്‌

K Rail.jpg
avatar
സ്വന്തം ലേഖകൻ

Published on Mar 07, 2026, 12:22 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അർധ അതിവേഗ റെയിൽ പദ്ധതിയായ സില്‍വര്‍ലൈനിന്റെ വിശദ പദ്ധതി റിപ്പോർട്ട്‌ (ഡിപിആർ) വീണ്ടും പുതുക്കി സമർപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ കത്ത്‌. റെയിൽവേ ബോർഡാണ്‌ പദ്ധതിച്ചുമതലയുള്ള കെആർഡിസിഎല്ലിന്‌ (കെ റെയിൽ) കത്തയച്ചത്‌. വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴില്‍വരുന്ന അഹമ്മദാബാദ്‌ സര്‍ക്കേജ് -–ധുലേറ അര്‍ധ അതിവേഗ റെയില്‍പ്പാതയ്‌ക്കായി മാനദണ്ഡങ്ങള്‍ വികസിപ്പിക്കുകയാണ്.


ഇ‍ൗ പാത ബ്രോഡ്‌ഗേജിലാണ് വിഭാവനം ചെയ്തിരിക്കുന്നത്‌. പശ്ചിമ റെയില്‍വേയുമായി ചര്‍ച്ച ചെയ്ത് സില്‍വര്‍ലൈനിന്റെ ഡിപിആര്‍ പുതുക്കാനാണ് ഫെബ്രുവരി 27ന്‌ കെ- റെയിലിന്‌ ലഭിച്ച നിര്‍ദേശം. ഇത്‌ പ്രായോഗികമല്ല. റെയിൽവേയ്‌ക്കും കേരള സർക്കാരിനും പങ്കാളിത്തമുള്ള സംയുക്ത കന്പനിയാണ്‌ കെ റെയിൽ.


സില്‍വര്‍ലൈന്‍ വിഭാവനം ചെയ്തിരിക്കുന്നത് സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. മറ്റ് ട്രെയിനുകള്‍ക്കും സഞ്ചരിക്കാന്‍ പറ്റുന്ന തരത്തില്‍ ബ്രോഡ്‌ഗേജില്‍ നിര്‍മിച്ചാല്‍ പ്രതീക്ഷിച്ച വേഗം കിട്ടില്ലെന്നും പ്രത്യേക പാതയായാണ് സിൽവർലൈൻ നിര്‍മിക്കുന്നത് എന്നും കെ- റെയില്‍ നേരത്തെതന്നെ റെയില്‍വേയെ അറിയിച്ചിട്ടുണ്ട്‌. അഹമ്മദാബാദിലെ സര്‍ക്കാജ്- ധുലേറ അര്‍ധ അതിവേഗ പാത നിര്‍മിക്കുന്നത് ബ്രോഡ്‌ഗേജിലാണ്. പാസഞ്ചര്‍ ട്രെയിനുകൾക്കും ചരക്കുട്രെയിനുകൾക്കും പോകാവുന്ന പാതയാണ്‌ ലക്ഷ്യം. ഇ‍ൗ മാതൃകയില്‍ ബ്രേഡ്‌ഗേജിലേക്ക് മാറിയാല്‍ സില്‍വര്‍ലൈനിന് അനുമതി നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് തയ്യാറാണെന്നാണ് മനസ്സിലാകുന്നതെന്ന്‌ വിദഗ്‌ധർ പറയുന്നു. മുന്പ്‌ പദ്ധതിക്ക്‌ തടസ്സമായി പറഞ്ഞിരുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളിൽനിന്ന്‌ കേന്ദ്രം പിന്നോട്ട്‌ പോകുകയും ചെയ്തു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home