print edition ശ്വേതയും പവർ ഗ്രൂപ്പിൽ: ഭാഗ്യലക്ഷ്‌മി

കൊച്ചി: ശ്വേത മേനോനും പവർ ഗ്രൂപ്പിന്റെ ഭാഗമാണെന്ന് ഡബ്ബിങ് ആർടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ ശ്വേതയുടെ നിഴൽപോലും കേരളം കണ്ടില്ല. അവർ സ്ത്രീകൾക്കുവേണ്ടി ശബ്ദം ഉയർത്തിയിട്ടില്ല. അവരും അവർക്കൊപ്പം നിൽക്കുന്നവരും എതിരെനിൽക്കുന്നവരും പവർ ഗ്രൂപ്പിന്റെ ഭാഗമാണ്. ശ്വേത പിന്നീട് ‘ഏട്ടനെ’ കെട്ടിപ്പിടിക്കുന്ന കാഴ്ചമാത്രമേ കണ്ടുള്ളൂ. മോഹൻലാലും മമ്മൂട്ടിയും പുറത്തുവന്ന് സംസാരിക്കില്ലെന്ന ധൈര്യത്തിലാണ് അവർ പിന്തുണച്ചുവെന്ന് ശ്വേത പറയുന്നത്. അൻസിബയെ മദ്യപാനിയെന്നും അവിഹിതകാരിയെന്നും പറഞ്ഞപ്പോൾ അഡ്ഹോക് കമ്മിറ്റിപോലും മിണ്ടിയില്ലെന്നും ഭാഗ്യലക്ഷ്‌മി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.










0 comments