ad
Deshabhimani

ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന്‌ ഹൈക്കോടതി സ്‌റ്റേ

Highcourt
വെബ് ഡെസ്ക്

Published on May 26, 2026, 02:34 PM | 1 min read

കൊച്ചി: ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം ആയിരുന്നു ഇന്നലെ റദ്ദാക്കിയത്. തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി ഉത്തരവ് ആണ് ഹെെക്കോടതി' റദ്ദാക്കിയത്. വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്നാണ് ജഡ്ജ് റൂബി കെ ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നത്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

കഴിഞ്ഞ 18നാണ് കേസിൽ വിചാരണ തുടങ്ങിയത്. 2018 ഫെബ്രുവരി 12നാണ് ഷുഹൈബിനെ ഇടയന്നൂരിലെ തട്ടുകടയിൽ വച്ച് കൊലപ്പെടുത്തിയത്. എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home