Deshabhimani

ഡോക്ടർമാരില്ല; കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ ശസ്ത്രക്രിയകൾ മുടങ്ങുന്നു

Kottayam Medical College
avatar
സ്വന്തം ലേഖിക

Published on Oct 13, 2026, 07:21 AM | 1 min read

കോട്ടയം : മെഡിക്കൽ കോളേജ് കാൻസർ ചികിത്സാവിഭാഗത്തിൽ കരാർ അടിസ്ഥാനത്തിലെ ഡോക്ടർമാരുടെ സേവനം അവസാനിച്ചതോടെ ശസ്ത്രക്രിയകൾ കൃത്യസമയത്ത് നടത്താനാകാതെ രോഗികൾ ദുരിതത്തിൽ. മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ അനിശ്ചിതമായി നീണ്ടുപോകുന്നത് കാൻസർബാധിതരായ രോഗികളുടെ ജീവനുതന്നെ ഭീഷണിയാകുകയാണ്. ഒരുമാസത്തിനിടെ നിരവധി രോഗികളുടെ ശസ്ത്രക്രിയകളാണ് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ വൈകിയത്.


കാൻസർശസ്ത്രക്രിയാ വിഭാഗത്തിൽ സേവനത്തിലുണ്ടായിരുന്ന രണ്ട് ജൂനിയർ ഡോക്ടർമാരുടെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചതാണ് പ്രതിസന്ധിക്ക് പ്രധാനകാരണം. നിലവിൽ ഒരു ഓങ്കോളജി സർജൻ മാത്രമാണ് വിഭാഗത്തിലുള്ളത്. ആരോഗ്യമന്ത്രിയുടെ ഓഫീസിനെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും വിഷയം ധരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടില്ല. ഡോക്‌ടർമാർ ഇല്ലാത്തതിനാൽ സങ്കീർണ ശസ്ത്രക്രിയകൾ വൈകുകയാണ്. ഇതുകൂടാതെ സ്റ്റാഫ്‌ നഴ്‌സ്‌, ഫാർമസിസ്റ്റ്‌, ലാബ്‌ ടെക്‌നീഷ്യൻ എന്നീ തസ്‌തികയിലെ താൽക്കാലിക ജീവനക്കാരുടെയും കാലാവധി അവസാനിച്ചിട്ടുണ്ട്‌. ഗ്യാസ്‌ട്രോ വിഭാഗത്തിലും താൽക്കാലിക ജീവനക്കാരുടെയും കാലാവധി തീരാറായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home