ad
Deshabhimani

ഓടിക്കൊണ്ടിരുന്ന ബസ്‌ നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

driver-found-dead.jpg
വെബ് ഡെസ്ക്

Published on Dec 14, 2025, 07:27 PM | 1 min read

പാലിയേക്കര: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ദേശീയപാതയോരത്ത് നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടിൽ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് ടോൾപ്ലാസയ്ക്കുസമീപം ബസ് നിർത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്.


യാത്രക്കാരെ കണ്ടക്ടർ ഇടപ്പെട്ട് മറ്റൊരു ബസിൽ കയറ്റിവിടുകയായിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി. പരാതിയെ തുടർന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേർന്ന് അന്വേഷിക്കുന്നതിനിടെ മണലി പാലത്തിനുസമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈൽ ഫോൺ ലഭിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് പാലത്തിനുസമീപം ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവറാണ്‌ ബാബു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home