print edition പിണറായിയെ അധിക്ഷേപിച്ച് ഷിയാസ്: രേഖയിൽനിന്ന് നീക്കി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിച്ച് കോൺഗ്രസ് അംഗം മുഹമ്മദ് ഷിയാസ്. സംഭവം വിവാദമായതോടെ പരാമർശങ്ങൾ സ്‌പീക്കർ രേഖയിൽനിന്ന് നീക്കി. ഷിയാസിന്റെ പരാമർശത്തിനെതിരെ രംഗത്തുവന്ന പ്രതിപക്ഷത്തെ വി ജോയി അവ രേഖയിൽനിന്ന് നീക്കം ചെയ്യണമെന്ന് സ്‌പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ലൈഫ് മിഷൻ ഫ്ളാറ്റുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച ശ്രദ്ധ ക്ഷണിക്കലിലാണ് വിവാദ പരാമർശം.
സഭാ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് സംസാരിക്കുന്പോൾ നിരന്തരം ബഹളംവയ്‌ക്കുകയാണ് മുഹമ്മദ് ഷിയാസിന്റെയും എം വിൻസെന്റിന്റെയും പതിവ്‌രീതി. മുഖ്യമന്ത്രി വിലക്കിയാലും നിർത്താറില്ല. അതിന്റെ തുടർച്ച യാണ് വെളളിയാഴ്‌ചയിലെ മോശം പരാമർശം. ഭരണ കക്ഷിയിൽനിന്നുതന്നെ ഇതിനെതിരെ എതിർപ്പുയർന്നിട്ടുണ്ട്.









0 comments