Deshabhimani

"എന്നെപ്പോലും അവൾ തിരിച്ചറിയുന്നില്ല"; കളമശേരി കൂട്ടബലാത്സം​ഗത്തിൽ യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് ഭർത്താവ്

kalamassery SPA gang rape sreeraj jith

അറസ്റ്റിലായ ശ്രീരാജും ജിത്ത് മാർട്ടിനും

വെബ് ഡെസ്ക്

Published on Oct 06, 2026, 05:35 PM | 1 min read

കൊച്ചി: കളമശേരിയിൽ കൂട്ടബലാത്സംഗത്തിന്‌ ഇരയായ യുവതി കടുത്ത ശാരീരിക-മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഭർത്താവ്. കൊടിയ മർദനവും പീഡനവുമാണ് യുവതി നേരിട്ടത്. ഇപ്പോൾ ചികിത്സയിലുള്ള അതിജീവിത തന്നെപ്പോലും തിരിച്ചറിയുന്നില്ലെന്നും ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.


സ്‌പായിൽ ജോലിക്കെന്ന പേരിൽ വെള്ളി രാവിലെയാണ്‌ യുവതിയെ സംഘം ഇടപ്പള്ളിയിലെ ലോഡ്‌ജിൽ എത്തിച്ചത്‌. അഭിമുഖത്തിനുശേഷം പറഞ്ഞുവിട്ടു. പിന്നീട്‌, ജോലിക്കെടുത്തുവെന്നുപറഞ്ഞ്‌ സംഘത്തിലുണ്ടായിരുന്ന വയനാട്‌ സ്വദേശിനി ലോഡ്ജിലേക്ക് വൈകിട്ട്‌ ക്ഷണിച്ചു. അവർ അയച്ച ടാക്സിയിലാണ് യുവതി ലോഡ്ജിൽ എത്തിയത്. ബിയറും ലഹരിമരുന്നും നിർബന്ധിച്ച് നൽകി യുവതിയെ ബോധരഹിതയാക്കി. വെള്ളി രാത്രിയും ശനിയാഴ്‌ചയും ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി. ശനി വൈകിട്ട്‌ ബിയർ കുപ്പി പൊട്ടിച്ച് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് സംഘത്തിന്റെ പിടിയിൽനിന്നും രക്ഷപെട്ടത്.


"രാത്രി വീട്ടിലെത്തിയപ്പോൾ ആള്‌ കട്ടിലിൽ മുഖംപൊത്തി കമിഴ്‌ന്ന്‌ കിടക്കുകയായിരുന്നു. മുഖത്തിന്റെ ഇരുവശവും വീർത്തിട്ടുണ്ടായിരുന്നു. അതിനിടക്ക്‌ പൊട്ടലുമുണ്ട്‌. ചോദിച്ചിട്ട്‌ ആദ്യം ഒന്നും പറഞ്ഞില്ല. തുടർന്നാണ്‌ നടന്ന കാര്യങ്ങൾ എല്ലാം പറയുന്നത്‌. ഫോണിലെ ചാറ്റും ഫോട്ടോകളുമെല്ലാം കാണിച്ചുതന്നു. എന്നെപ്പോലും തിരിച്ചറിയാത്ത അവസ്ഥയിലാണിപ്പോൾ. ആരാണെന്നാണ്‌ ചോദിക്കുന്നത്‌."- ഭർത്താവ് പറഞ്ഞു. സംഭവത്തിന് പിന്നിൽ കൂടുതൽപേരുണ്ടെന്നും അവരിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു.


യുവതിയെ ബലാത്സംഗത്തിന്‌ ഇരയാക്കിയതിൽ ഒന്നാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ ആലപ്പുഴ കാർത്തികപ്പിള്ളി എസ്‌ ആർ നിവാസിൽ ഇരിക്കാവ് ശ്രീരാജ്‌ (30), നാലാംപ്രതി തൃക്കാക്കര നോർത്ത് തേവക്കൽ കുതിരപ്പറമ്പിൽ വീട്ടിൽ ജിത്ത് മാർട്ടിൻ (27) എന്നിവർ കഴിഞ്ഞദിവസം അറസ്‌റ്റിലായിരുന്നു. രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവർ ഇപ്പോഴും ഒളിവിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home