ad
Deshabhimani

അതൃപ്തി തള്ളാതെ ശശി തരൂർ; 'പറയാനുള്ളത് നേതൃത്വത്തോട് നേരിട്ട് പറയും'

shashi tharoor

ശശി തരൂർ

വെബ് ഡെസ്ക്

Published on Jan 24, 2026, 03:01 PM | 1 min read

കോഴിക്കോട്: കോൺ​ഗ്രസ് നേതൃത്വവുമായി അതൃപ്തിയെന്ന വാർത്തകൾ തള്ളാതെ പ്രവർത്തകസമിതിയം​ഗം ശശി തരൂർ എംപി. മാധ്യമങ്ങളിൽ വന്നതിൽ ശരിയും തെറ്റുമുണ്ടെന്നും പറയാനുള്ളത് പാർടി നേതൃത്വത്തോട് നേരിട്ട് പറയുമെന്നും തരൂർ കോഴിക്കോട് മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിച്ചു.


എറണാകുളത്ത് രാഹുൽ ​ഗാന്ധി എംപി പങ്കെടുത്ത മഹാപഞ്ചായത്ത് പരിപാടിയിൽ താൻ അപമാനിക്കപ്പെട്ടെന്ന് തരൂർ പരാതിപ്പെട്ടിരുന്നു. തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി ഹൈക്കമാൻഡ് വിളിച്ചുചേർത്ത യോ​ഗത്തിൽ തരൂർ പങ്കെടുത്തില്ല. നേതാക്കളുടെ ഫോൺ എടുക്കാൻ പോലും തരൂർ തയ്യാറായില്ലെന്നും ആരോപണമുണ്ട്.


എന്നാൽ കോൺഗ്രസിനെ വെട്ടിലാക്കുന്ന നടപടികൾ സ്വീകരിച്ചിട്ടും, നേതൃത്വം ഇതുവരെയും തരൂരിനോട് വിശദീകരണം തേടിയിട്ടില്ല.


നരേന്ദ്ര മോദിയെ അനുകൂലിച്ചും കോൺഗ്രസിലെ കുടുംബവാഴ്‌ചയെ എതിർത്തും മുമ്പും തരൂർ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്‌. നെഹ്‌റു കുടുംബത്തെ നേരിട്ട്‌ ആക്രമിച്ചതുൾപ്പടെയുള്ള വിഷയങ്ങളിൽ തരൂരിന്റെ അഭിപ്രായങ്ങൾ വിവാദമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home