print edition കോർപറേഷനിലെ ബിജെപി വിജയം : കോൺഗ്രസ് നേതൃത്വത്തിനെതിരെ തരൂർ

തിരുവനന്തപുരം
തിരുവനന്തപുരം കോർപറേഷനിലെ ബിജെപി വിജയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രവർത്തകസമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. പാർടിയിലെ പോരായ്‌മകൾ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്.
എല്ലായിടത്തും പ്രചാരണത്തിനിറങ്ങി. പാതി ബിജെപിയാണെന്ന അഭിപ്രായം തന്റെ നയങ്ങളും നിലപാടുകളും എഴുതിയത് വായിച്ചാൽ മനസിലാകും. കർണാടകത്തിലെ ബുൾഡോസർ രാജിനെ തരൂർ ന്യായീകരിച്ചു. അവിടെ താമസിക്കുന്നവർ പാവങ്ങളാണെന്നും ന്യൂനപക്ഷമാണെന്ന് പറയുന്നതിൽ ന്യായമുണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രകാരമാണ് നടപടികൾ എടുത്തത്. ആരോഗ്യകരമായി താമസിക്കാൻ പറ്റാത്ത സ്ഥലമാണത്. അതുകൊണ്ടാണ് അവിടം ഒഴിപ്പിക്കുന്നതെന്നും തരൂർ പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.










0 comments