ad
Deshabhimani

print edition മത്സരിക്കാൻ 
എംപിമാർക്ക്‌ 
താൽപ്പര്യമുണ്ട്‌: 
ശശി തരൂർ

Shashi Tharoor
വെബ് ഡെസ്ക്

Published on Jan 06, 2026, 03:09 AM | 1 min read


ബത്തേരി

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാർക്ക്‌ താൽപ്പര്യമുണ്ടെന്ന്‌ എഐസിസി പ്രവർത്തക സമിതി അംഗം ശശി തരൂർ എംപി. രണ്ടുമൂന്ന്‌ എംപിമാർക്ക്‌ നല്ല താൽപ്പര്യമുണ്ട്‌. 



താൻ വ്യക്‌തിപരമായി തീരുമാനിച്ചിട്ടില്ല. പാർടി തീരുമാനത്തിനനുസരിച്ചായിരിക്കും മത്സരം. നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമായുണ്ടാകും. കേരളത്തെക്കുറിച്ച്‌ തനിക്ക്‌ സങ്കൽപ്പങ്ങളുണ്ടെന്നും തരൂർ ബത്തേരിയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വി ഡി സതീശനാകുമോ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന ചോദ്യത്തിന്‌ പാർടിയിൽ എല്ലാവർക്കും കഴിവുണ്ടെന്നായിരുന്നു മറുപടി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home